ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിൽ ബാധകമായിരിക്കും.
നവംബർ 7-ന് വൈകീട്ട് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ 2021-ൽ തങ്ങളുടെ അമ്പത്തൊന്നാമത് ദേശീയ ദിനമാണ് ആചരിക്കുന്നത്.
സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കിൽ ഈ ദിനങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Cover Photo: File Photo of The National Day Camel Race at Al Bashair Race Track in the Wilayat of Adam in the Governorate of A’Dakhliya. Source: Oman News Agency.