ഒമാൻ ദേശീയ ദിനം: നവംബർ 26, 27 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

featured GCC News

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, 27 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. 2025 നവംബർ 9-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ ഈ അവധി ബാധകമാണ്. ഇതോടെ ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, ബുധനാഴ്ച മുതൽ നാല് ദിവസങ്ങളിൽ അവധി ലഭിക്കുന്നതാണ്.

ഈ അവധിയ്ക്ക് ശേഷം 2025 നവംബർ 30, ഞായറാഴ്ച മുതൽ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.