ഒമാൻ: വ്യോമയാന മേഖലയിലെ യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾ പ്രഖ്യാപിച്ചു

featured GCC News

വ്യോമയാന മേഖലയിലെ യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ നിലവിൽ വന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. 2024 സെപ്റ്റംബർ 8-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

757/2024 എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. ഒമാനിൽ നിന്നും ഒമാനിലേക്കും യാത്ര ചെയ്യുന്ന വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നടപടി.

വിമാനടിക്കറ്റിനും, സേവനങ്ങൾക്കുമായി വെളിപ്പെടുത്താത്തതായ അധിക ചാർജുകൾ ഈടാക്കുന്നത് ഒഴിവാക്കാൻ ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ടിക്കറ്റ് നിരക്കുകൾ, വിമാനവിവരങ്ങൾ, സേവനങ്ങൾ എന്നിവ പരസ്യപ്പെടുത്തുന്ന അവസരത്തിൽ പരമാവധി സുതാര്യത ഉറപ്പാക്കാൻ ഈ നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

ഈ ചട്ടങ്ങൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ https://www.caa.gov.om/files/publications/passenger-rights-protection-regulation_1.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.