ഒമാൻ: വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

GCC News

വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിലെ ടൂറിസം മേഖലകളെ വൈവിധ്യവത്‌കരിക്കുന്നതിനും, വിനോദസഞ്ചാരികൾക്ക് ഉല്ലാസത്തിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം 2025-ൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ചായിരിക്കും ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. റിക്രിയേഷനൽ സ്ലൈഡ്‌സ് പ്രോജക്റ്റ്, അൽ അഷ്‌കാര ഗേറ്റ് വേ പ്രോജക്റ്റ്, റിക്രിയേഷനൽ ഫിഷിങ് പ്രോജക്റ്റ്, മൗണ്ടൈൻ സ്ലോപ്സ് പ്രോജക്റ്റ്, അരോമാറ്റിക് ടൂറിസം എക്സ്പീരിയൻസ് പ്രോജക്റ്റ്, ഫലജ് എക്സ്പീരിയൻസ് ആക്ടിവേഷൻ പ്രോജക്റ്റ്, അഡ്വെഞ്ചർ ടൂറിസം ഇനിഷിയേറ്റീവ്സ്, ഗ്രേറ്റ് ഒമാൻ ജേർണി എക്സ്പീരിയൻസ് പ്രോജക്റ്റ് തുടങ്ങി നിരവധി പദ്ധതികളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.