രാജ്യത്തെ ഫാർമസിസ്റ്റ് തൊഴിൽ പദവികളിൽ ഒമാൻ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ റിപ്പോർട്ട് പ്രകാരം ഒമാനിലെ ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് അസിസ്റ്റന്റ് തൊഴിൽ പദവികളിൽ ഒമാൻ പൗരന്മാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം ‘167/2025’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഹോസ്പിറ്റലുകളിലും, വാണിജ്യ കേന്ദ്രങ്ങളിലും സ്ഥിതി ചെയ്യുന്ന ഫാർമസികളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവ്.
ഇത്തരം തൊഴിൽ പദവികളിലുള്ള വിദേശികളുടെ വർക്ക് കോൺട്രാക്ടുകൾ പുതുക്കി നൽകില്ലെന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

