തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ഒക്ടോബർ 7-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2024 സെപ്റ്റംബർ മാസത്തിൽ മസ്കറ്റ് ഗവർണറേറ്റിൽ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 1285 പ്രവാസികളെ നാട് കടത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.