ഒമാൻ ബൊട്ടാണിക് ഗാർഡൻ താമസിയാതെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് സൂചന. 2025 ഡിസംബർ 14-ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
وزارة التراث والسياحة تسلّم مشروع حديقة النباتات العُمانية إلى بلدية مسقط ، والتي تُعد من أندر الحدائق من حيث الحجم والمكونات الجامعًة بين التنوع الجغرافي والنباتي والتوظيف التعليمي والسياحي.#تراث_وسياحة pic.twitter.com/7bZD3UJ4tw
— وزارة التراث والسياحة – سلطنة عُمان (@OmanMHT) December 14, 2025
ഒമാൻ ബൊട്ടാണിക് ഗാർഡൻ പദ്ധതി ഔദ്യോഗികമായി മസ്കറ്റ് മുനിസിപ്പാലിറ്റിക്ക് കൈമാറിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ നടത്തിപ്പ് ചുമതല മസ്കറ്റ് മുനിസിപ്പാലിറ്റി ഏറ്റെടുത്തിട്ടുണ്ട്.

ഒമാനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക, ടൂറിസം പദ്ധതിയാണ് ഒമാൻ ബൊട്ടാണിക് ഗാർഡൻ.

മസ്കറ്റ് വിലായത്തിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. അൽ ഹാജർ മലനിരകൾ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡൻ മേഖലയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനുകളിലൊന്നാണിത്.

495 ഹെക്ടർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ഗാർഡനിലേക്ക് മസ്കറ്റിൽ നിന്ന് 35 കിലോമീറ്റർ ദൂരമുണ്ട്. ഈ പാർക്ക് തുറന്ന് കൊടുക്കുന്നതോടെ സന്ദർശകർക്ക് ഒമാനിലെ എട്ട് വ്യത്യസ്ത ആവാസവ്യവസ്ഥകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ്.
Cover Image: @OmanMHT.

