ഒമാൻ: പുതിയ ഒരു റിയാൽ പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കും

featured GCC News

ഒരു റിയാലിന്റെ പ്രത്യേക പോളിമർ കറൻസി നോട്ട് 2026 ജനുവരി 11-ന് പുറത്തിറക്കുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. 2025 ഡിസംബർ 21-നാണ് ഒമാൻ സെൻട്രൽ ബാങ്ക് ഇക്കാര്യം അറിയിച്ചത്.

പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ കറൻസി നോട്ടുകൾ ദീർഘനാൾ ഈട് നിൽക്കുന്നതും, ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയവയുമാണ്.

Source: Oman News Agency.

145 x 76 മില്ലീമീറ്റർ വലിപ്പമുള്ള ഈ ബാങ്ക് നോട്ടുകളുടെ മുൻവശത്ത് ഒമാൻ ബൊട്ടാണിക് ഗാർഡന്റ്‌റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഈ നോട്ടിന്റെ പുറക് വശത്ത് സയ്യിദ് താരിഖ് ബിൻ തൈമൂർ കൾച്ചറൽ കോംപ്ലക്സ്, ദുഖം പോർട്ട് ആൻഡ് റിഫൈനറി എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

Source: Oman News Agency.

ഒമാൻ ബൊട്ടാണിക് ഗാർഡന്റെ കമാനാകൃതിയിലുള്ള ജാലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്‌തിട്ടുള്ള വലിയ സുതാര്യമായ ഏരിയ, കുന്തിരിക്കം ലഭിക്കുന്ന മരത്തിന്റെ രൂപം മുദ്രണം ചെയ്‌തിട്ടുള്ള നിറം മാറുന്ന ഒരു ഫോയിൽ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഈ നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ പ്രചാരത്തിലുള്ള ഒരു റിയാൽ മൂല്യമുള്ള പേപ്പർ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമർ ബാങ്ക് നോട്ടുകൾ ഉപയോഗിക്കാമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ ബാങ്ക് നോട്ടുകൾ റുവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ കറൻസി എക്സ്ചേഞ്ച് കൗണ്ടറുകൾ, ഓപ്പറ ഗാലറിയയിലെ ഒമാൻ പോസ്റ്റ് വില്പന കൌണ്ടർ എന്നിവിടങ്ങളിൽ നിന്നും 2026 ജനുവരി 11 മുതൽ ലഭ്യമാക്കുന്നതാണ്.