രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴപെയ്യാനിടയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ആവശ്യപ്പെട്ടു.
نظرًا لحالة الطقس وما يصاحبها من هطول الأمطار وجريان الأودية، تؤكد الهيئة أهمية الالتزام بإرشادات السلامة وتجنب المخاطر، حفاظاً على سلامة الجميع وحمايةً للأرواح والممتلكات.#هيئة_الدفاع_المدني_والإسعاف pic.twitter.com/3BGAOv5lOy
— الدفاع المدني والإسعاف – عُمان (@CDAA_OMAN) January 27, 2026
2026 ജനുവരി 27-നാണ് CDAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ശക്തമായ മഴ മൂലം ഉണ്ടാകാനിടയുള്ള പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് CDAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ CDAA ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിൽ ജാഗ്രത പാലിക്കാനും, റോഡ് നിയമങ്ങൾ പാലിച്ച് കൊണ്ട് സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യാനും CDAA ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡ്രൈവർമാർ അമിതവേഗത ഒഴിവാക്കണമെന്നും, മറ്റുവാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും, വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള താഴ്‌വരകൾ ഒഴിവാക്കണമെന്നും CDAA നിർദ്ദേശിച്ചിട്ടുണ്ട്. താഴ്‌വരകൾ, താഴ്‌വരകളിലൂടെ ഒഴുകുന്ന നീർച്ചാലുകൾ എന്നിവ മുറിച്ച് കടക്കരുതെന്ന് ഡ്രൈവർമാർക്ക് CDAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നീർച്ചാലുകൾ, ജലാശയങ്ങൾ തുടങ്ങിയവയ്ക്കരികിൽ കുട്ടികൾ കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്നും CDAA നിർദ്ദേശിച്ചിട്ടുണ്ട്.

