ഒമാൻ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പ്രചാരണ പരിപാടിയുമായി CPA

featured GCC News

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. പൊതുജനങ്ങൾക്കിടയിൽ ഇത്തരം വഴിതെറ്റിക്കുന്ന പരസ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണിത്.

‘ബിവെയർ, ഇറ്റ് മെ നോട്ട് ബി വാട്ട് ഇറ്റ് സീംസ്’ എന്ന പേരിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കും, വിതരണക്കാർക്കും ബോധവത്കരണം നൽകുന്നതിനായാണ് ഈ പരിപാടി.