സുരക്ഷിതമല്ലാത്ത പോർട്ടബിൾ ബാറ്ററി ചാർജറുകളുടെ ഉപയോഗം സംബന്ധിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ഔദ്യോഗിക മുന്നറിയിപ്പ് നൽകി. 2025 നവംബർ 2-നാണ് ഒമാൻ CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
کیونکہ آپ کی حفاظت ہمارے لیے اہم ہے…
— هيئة حماية المستهلك – سلطنة عُمان (@cpa_oman) November 2, 2025
آن لائن دکانوں یا سلطنت کے باہر سے کچھ مصنوعات خریدتے وقت محتاط رہیں۔ #انتباه ⚠️ #لبيئة_استهلاكية_مستقرة_ومستدامة pic.twitter.com/pM3o7SrykY
അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന പോർട്ടബിൾ, വയർലെസ്സ് ബാറ്ററി ചാർജറുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും, ആരോഗ്യത്തിനും അപകടകരമാണെന്ന് CPA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ ഔദ്യോഗിക അറിയിപ്പിൽ ‘Belkin XCITE’, ‘Baseus’ എന്നീ രണ്ട് ബ്രാൻഡുകളുടെ പോർട്ടബിൾ ബാറ്ററി ചാർജറുകൾ ഒമാൻ CPA പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇവയുടെ ലിഥിയം-അയോൺ ബാറ്ററികൾ അമിതമായി ചൂടാകുന്നതിന് സാധ്യതയുണ്ടെന്ന് CPA അറിയിച്ചു.
ഇത് തീ പിടിക്കുന്നതിന് കാരണമാകാമെന്നും, ഉപഭോക്താക്കൾക്ക് അപകടം വരുന്നതിന് സാധ്യതയുണ്ടെന്നും CPA കൂട്ടിച്ചേർത്തു.
Cover Image: Pixabay.

