സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2024 ജനുവരി 11, വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 4-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ സർക്കാർ വകുപ്പുകൾ, പൊതു മേഖലയിലെ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് 2024 ജനുവരി 11-ന് അവധിയായിരിക്കും. ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം.
തൊഴിലുടമകൾക്ക്, ജീവനക്കാരുമായി കൂടിയാലോചിച്ച ശേഷം ആവശ്യമെങ്കിൽ ഈ ദിനത്തിൽ പ്രവർത്തിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Oman News Agency.