തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പുതുക്കുന്നതിനും, പിഴതുകകളിൽ ഇളവ് ലഭിക്കുന്നതിനും പ്രവാസി തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന സമയപരിധി 2025 ഡിസംബർ 31-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.
تؤكد #وزارة_العمل أن فترة السماح لتصحيح أوضاع القوى العاملة غير العمانية والإعفاء من الغرامات تنتهي نهاية ديسمبر 2025،
— وزارة العمل -سلطنة عُمان (@Labour_OMAN) December 9, 2025
عليه ندعو أصحاب العمل والعمال لاستكمال طلباتهم قبل انتهاء المهلة. pic.twitter.com/kvxygnRKoM
2025 ഡിസംബർ 9-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപായി ഇത്തരം ഇളവുകൾ ലഭിക്കുന്നതിനും, വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും ആവശ്യമായ അപേക്ഷകൾ സമർപ്പിക്കാൻ ഒമാനിലെ തൊഴിലാളികളോടും, തൊഴിലുടമകളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
2025 ഡിസംബർ 31-ന് ശേഷം ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ ഏഴ് വർഷം സാധുതയുണ്ടായിരുന്ന കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ പിഴതുകകൾ ഒഴിവാക്കുന്നതാണ്.
ഒമാനിൽ നിന്ന് എന്നെന്നേക്കുമായി തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിപോകുന്നതിന് ആഗ്രഹിക്കുന്ന വിദേശികളുടെ കാലാവധി അവസാനിച്ച വിസകളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴത്തുകകൾ, തങ്ങളുടെ റെസിഡൻസി പുതുക്കാൻ ആഗ്രഹിക്കുന്നവരോ, ഒമാനിലെ തങ്ങളുടെ തൊഴിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവരോ ആയ വിദേശികൾക്ക് അവരുടെ കാലാവധി അവസാനിച്ച വർക്ക് വിസ, റെസിഡൻസി കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള മുഴുവൻ പിഴത്തുകകൾ തുടങ്ങിയവയിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾക്ക് വിധേയമായി ഇളവുകൾ നൽകുന്നതിനും ഈ കാലയളവിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

