രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ അധികൃതർ സ്ഥിരീകരിച്ചു. 2024 സെപ്റ്റംബർ 1-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഇത് സംന്ധിച്ച അറിയിപ്പ് നൽകിയത്.
’10/2016′ എന്ന രാജകീയ ഉത്തരവ് പ്രകാരമുള്ള ലാൻഡ് ട്രാൻസ്‌പോർട് ലോ, ഔദ്യോഗിക ഉത്തരവ് ‘235/2022’ എന്നിവ പ്രകാരം രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ 2024 സെപ്റ്റംബർ 1 മുതൽ 100% സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലാൻഡ് ട്രാൻസ്‌പോർട് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ തീരുമാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, പിഴ ചുമത്തുമെന്നും മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.