ഒമാൻ: സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

GCC News

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. 2025 ജനുവരി 11-നാണ് ഒമാൻ പോസ്റ്റ് ഇക്കാര്യം അറിയിച്ചത്.

ഒമാൻ ഭരണാധികാരിയായി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് സ്ഥാനം ഏറ്റെടുത്തതിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.

Source: Oman Post. (@OMcollectibles)

ഒമാൻ വിഷൻ 2040-മായി ബന്ധപ്പെട്ട അടിസ്ഥാന ദർശനങ്ങൾ, മുൻഗണനകൾ എന്നിവ രേഖപ്പെടുത്തുന്ന നാല് സ്റ്റാമ്പുകൾ, സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ രേഖാചിത്രം ആലേഖനം ചെയ്തിട്ടുള്ള ഒരു സ്റ്റാമ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Source: Oman Post. (@OMcollectibles)

‘പീപ്പിൾ ആൻഡ് സൊസൈറ്റി’ , ‘ഇക്കോണമി ആൻഡ് ഡവലപ്മെന്റ്’, ‘ഗോവെർണൻസ് ആൻഡ് ഇന്സ്ടിട്യൂഷണൽ പെർഫോമൻസ്’, ‘സസ്‌റ്റൈനബിൾ എൻവിറോണ്മെന്റ്’ എന്നീ ആശയങ്ങളെ രേഖപ്പെടുത്തുന്നതാണ് ഈ സ്റ്റാമ്പുകൾ.

Source: Oman Post. (@OMcollectibles)

ഇതിന് പുറമെ സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ഛായാചിത്രം മുദ്രണം ചെയ്തിട്ടുള്ള ഒരു ലിമിറ്റഡ് എഡിഷൻ ഗോൾഡ് സ്റ്റാമ്പും സുൽത്താന്റെ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.

Source: Oman Post. (@OMcollectibles)

ഒമാൻ പോസ്റ്റ് ഓൺലൈൻ സ്റ്റോറിൽ നിന്ന് ഈ സ്റ്റാമ്പുകൾ ലഭ്യമാണ്.