രാജ്യത്ത് സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തന വ്യവസ്ഥകൾ ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) അറിയിച്ചു.
2023 ഓഗസ്റ്റ് 14-നാണ് MoCIIP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വിൽക്കുകയും, വാങ്ങുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും 5000 റിയാലിന് മുകളിൽ മൂല്യമുള്ള വാണിജ്യ ഇടപാടുകൾക്കായി ഇലക്ട്രോണിക് പേയ്മെന്റ്, ചെക്കുകൾ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ എന്നിവയിൽ ഏതെങ്കിലും ഒരു മാർഗം നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഈ നിബന്ധന 2023 ഓഗസ്റ്റ് 14 മുതൽ ഒമാനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
Cover Image: Pixabay.