ഒമാൻ കൈറ്റ് ഫെസ്റ്റിവൽ ജൂലൈ 15-ന് ആരംഭിക്കും

GCC News

ഈ വർഷത്തെ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ 2025 ജൂലൈ 15-ന് ആരംഭിക്കും. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ സെയിലുമായി ചേർന്ന് ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയാണ് ഒമാൻ കൈറ്റ് ഫെസ്റ്റിവൽ 2025 സംഘടിപ്പിക്കുന്നത്. 2025 ജൂലൈ 15 മുതൽ 24 വരെയാണ് ഇത്തവണത്തെ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ.