ഒമാൻ: പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ TB പരിശോധന നിർബന്ധമാക്കി

GCC News

പ്രവാസികളുടെ വിസ മെഡിക്കൽ നടപടികളിൽ ലേറ്റൻറ് ട്യൂബർകുലോസിസ് (TB – പ്രകടമല്ലാത്ത ക്ഷയരോഗം) പരിശോധന നിർബന്ധമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

https://twitter.com/OmaniMOH/status/1820700058905464977

ഒമാനിലെ റെസിഡൻസി അപേക്ഷകളുമായി ബന്ധപ്പെട്ട വിസ മെഡിക്കൽ പരിശോധനകളിൽ ഇതോടെ TB പരിശോധന ഉൾപ്പെടുത്തുന്നതാണ്. ഇത്തരം അപേക്ഷകരിൽ പ്രകടമല്ലാത്ത ക്ഷയരോഗം ഇല്ലായെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായാണിത്.

ഈ പരിശോധനയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്:

  • ഈ പരിശോധനയ്ക്കായി അപേക്ഷകർ അംഗീകൃത സ്വകാര്യ ക്ലിനിക്കുകളിൽ തങ്ങളുടെ രക്ത സാമ്പിളുകൾ നൽകേണ്ടതാണ്.
  • ഈ പരിശോധനയിൽ ലേറ്റൻറ് ട്യൂബർകുലോസിസ് പോസിറ്റീവ് ആകുന്നവർ അംഗീകൃത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് ഒരു ചെസ്റ്റ് എക്സ്-റേ പരിശോധന നടത്തേണ്ടതാണ്.
  • ഈ പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ തുടർന്നുള്ള വിലയിരുത്തലിനായി ഇവർ സർക്കാർ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
  • ആവശ്യമെങ്കിൽ ലേറ്റൻറ് ട്യൂബർകുലോസിസിനുള്ള സൗജന്യ ചികിത്സ ആരോഗ്യ മന്ത്രാലയം നൽകുന്നതാണ്.