രാജ്യത്തെ കോട്ടകൾ, കൊട്ടാരങ്ങൾ, ലോക പൈതൃക കേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെയുള്ള ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിനുള്ള ഫീസ് നിശ്ചയിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2023 ജനുവരി 15-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒമാനിൽ സ്വകാര്യ മേഖലയുടെ കീഴിൽ വരുന്ന കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവയെ ഈ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്‌കൂളുകളിൽ നിന്നുള്ള സന്ദർശനസംഘങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സംഘങ്ങൾ എന്നിവയെ ഈ ഫീസ് പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നവരിൽ നിന്ന് താഴെ പറയുന്ന രീതിയിലാണ് ഫീസ് ഈടാക്കാൻ നിശ്ചയിച്ചിരിക്കുന്നത്:
- 12 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാർ, ജി സി സി പൗരന്മാർ – ക്ലാസ് 1 ടിക്കറ്റുകൾക്ക് 1 റിയാൽ, ക്ലാസ് 2 500 ബൈസ.
- 6 മുതൽ 12 വയസ് വരെ പ്രായമുള്ള പൗരന്മാർ, ജി സി സി പൗരന്മാർ – ക്ലാസ് 1, ക്ലാസ് 2 ടിക്കറ്റുകൾക്ക് 200 ബൈസ.
- 12 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് – ക്ലാസ് 1, ക്ലാസ് 2 ടിക്കറ്റുകൾക്ക് 1 റിയാൽ.
- 6 മുതൽ 12 വയസ് വരെ പ്രായമുള്ള പ്രവാസികൾക്ക് – ക്ലാസ് 1, ക്ലാസ് 2 ടിക്കറ്റുകൾക്ക് 500 ബൈസ.
- 12 വയസിന് മുകളിൽ പ്രായമുള്ള ടൂറിസ്റ്റുകൾക്ക് – ക്ലാസ് 1 ടിക്കറ്റുകൾക്ക് 3 റിയാൽ, ക്ലാസ് 2 ടിക്കറ്റുകൾക്ക് 2 റിയാൽ.
- 6 മുതൽ 12 വയസ് വരെ പ്രായമുള്ള ടൂറിസ്റ്റുകൾക്ക് – ക്ലാസ് 1, ക്ലാസ് 2 ടിക്കറ്റുകൾക്ക് 1 റിയാൽ.
Cover Image: Oman News Agency.