ഒമാൻ: ഹോട്ടൽ മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നു

GCC News

രാജ്യത്തെ സ്വകാര്യ ഭൂമിയിൽ ഹോട്ടൽ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി ഒരു ഓൺലൈൻ സംവിധാനം ആരംഭിക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത്തരം ഇലക്ട്രോണിക് അപേക്ഷകൾ 2025 മാർച്ച് 16 മുതൽ https://mht.gov.om എന്ന വിലാസത്തിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

സ്വകാര്യ ഭൂമിയിൽ ഹോട്ടൽ സേവനങ്ങൾ ആരംഭിക്കാനാഗ്രഹിക്കുന്നവർക്ക് ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇവർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മതിയായ രേഖകളോടൊപ്പം ഈ ഇലക്ട്രോണിക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.