ഒമാൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ലേബർ പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ വിജ്ഞാപന പ്രകാരം അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2022 ജനുവരി 23-നാണ് ഈ തീരുമാനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടുക്കൊണ്ട് വിവിധ വകുപ്പുകളിലേക്ക് മിനിസ്ട്രി ഓഫ് ലേബർ ഈ വിജ്ഞാപനം അയച്ചിരിക്കുന്നത്.