ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 19-ന് രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഈ അവധി ബാധകമാണ്.
2023 ഫെബ്രുവരി 12-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ എന്നിവയിലെ ജീവനക്കാർക്കും, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ അവധി ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏതാനം മേഖലകളിൽ ആവശ്യമെങ്കിൽ മറ്റൊരു അവധി ദിനം നൽകിക്കൊണ്ട് തൊഴിലുടമകൾക്ക് ഈ അവധി ദിനത്തിൽ തങ്ങളുടെ ജീവനക്കാരെ ജോലി ചെയ്യിക്കാൻ തീരുമാനിക്കാവുന്നതാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.