ഒമാൻ: വ്യാജ തൊഴിൽ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

featured GCC News

തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 4-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലെ അധ്യാപകർക്ക് തൊഴിലവസരം നൽകുന്ന ആഭ്യന്തര തൊഴിൽ കരാറിന്റേതെന്ന രൂപത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ സന്ദേശം വ്യാജമാണെന്നും, ഇത്തരം സന്ദേശനങ്ങൾ അവഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലവസരങ്ങൾ സംബന്ധിച്ച അറിയിപ്പുകൾക്കായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള സന്ദേശങ്ങൾ മാത്രം പിന്തുടരാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.