രാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ Tarassud+ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ നിന്ന് വാക്സിനെടുത്തവർക്ക് ഈ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്ന രീതിയിലാണ് ആപ്പ് പുതുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 4-ന് രാവിലെയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആപ്പിന്റെ പുതുക്കിയ പതിപ്പിൽ താഴെ പറയുന്ന സേവനങ്ങളാണ് അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
- COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവരുടെ വാക്സിനേഷൻ വിവരങ്ങൾ ആപ്പിന്റെ ഹോം പേജിൽ ലഭ്യമാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള QR കോഡ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- വ്യക്തികളുടെ പാസ്സ്പോർട്ട് നമ്പർ ഉൾപ്പെടുത്തുന്നതിനും, ഇതിൽ മാറ്റം വരുത്തുന്നതിനുമുള്ള സേവനം ആപ്പിൽ ലഭ്യമാണ്.
- വ്യക്തികൾക്ക് തങ്ങളുടെ മക്കൾ, ജോലിക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ ഈ ആപ്പിലേക്ക് ബന്ധിപ്പിക്കുന്നതിനും, ആവശ്യമെങ്കിൽ ഒഴിവാക്കുന്നതിനും സാധ്യമാണ്.