രാജ്യത്തെ തൊഴിലാളികൾക്കിടയിൽ സൂര്യാഘാതം തടയുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 2025 ജൂൺ 23-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🔹General Recommendations for Preventing #HeatStress
— وزارة الصحة – سلطنة عُمان (@OmaniMOH) June 23, 2025
Workers should adhere to the following recommendations to ensure a #SafeSummer without health issues #A_Leading_Sustainable_Health_for_All pic.twitter.com/9uEb2XgLpg
വേനലിലെ കൊടും ചൂടിൽ ഒമാനിലെ പുറം തൊഴിലിടങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കിടയിൽ സൂര്യാഘാതം തടയുന്നതിനായാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയിരിക്കുന്നത്.
വേനൽ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ പാലിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്:
- വേനൽ ചൂടിൽ തൊഴിലെടുക്കുന്നവർ കനം കുറഞ്ഞതും, അയഞ്ഞതും, വായുസഞ്ചാരം സാധ്യമാക്കുന്ന തുണികളിൽ നിർമ്മിച്ചതുമായ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.
- നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നതിനുള്ള സുരക്ഷാ തൊപ്പികൾ, ഹെൽമറ്റ് എന്നിവ ഉപയോഗിക്കേണ്ടതാണ്.
- സൂര്യാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളായ തലചുറ്റൽ, ക്ഷീണം എന്നിവ അവഗണിക്കരുത്.
- ദാഹം അനുഭവപ്പെടുന്നില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ (ഓരോ 15 മുതൽ 20 മിനിറ്റ് ഇടവേളകളിൽ) ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
- കഫീൻ, അമിത അളവിലുള്ള പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങളും, സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
- പോഷകഗുണമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കേണ്ടതും, ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമാണ്.
- തൊഴിലാളികൾ തങ്ങൾക്ക് അനുഭവപ്പടുന്ന അസ്വാഭാവികമായ ലക്ഷണങ്ങൾ ഉടൻതന്നെ സൂപ്പർവൈസർമാരെ അറിയിക്കേണ്ടതാണ്.

