ഒമാൻ: സർക്കാർ മേഖലയിലെ ജീവനക്കാരുടെ നിർബന്ധിത വിരമിക്കൽ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജം

featured GCC News

സർക്കാർ മേഖലയിൽ 30 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരുടെ നിർബന്ധിത വിരമിക്കൽ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025 ഒക്ടോബർ 27-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിൽ മുപ്പത് വർഷത്തെ സേവനം പൂർത്തിയാക്കിയ സർക്കാർ ജീവനക്കാരെ നിർബന്ധിത വിരമിക്കലിനു ശുപാർശ ചെയ്തു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പിന്തുടരാനും, തെറ്റായ വാർത്തകൾ പങ്ക് വെക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.