വ്യാജ തൊഴിൽ പരസ്യങ്ങളെക്കുറിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 14-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
تؤكد #وزارة_العمل على أن الإعلانات الوظيفية الصحيحة تُنشر فقط عبر المنصات المعتمدة من الوزارة، وتدعو الجميع إلى تجنّب التداول أو التفاعل مع الأخبار غير الموثوقة. pic.twitter.com/dBvKx3fk2V
— وزارة العمل -سلطنة عُمان (@Labour_OMAN) October 13, 2025
തൊഴിലവസരങ്ങളെക്കുറിച്ച് അറിയുന്നതിനായി ഔദ്യോഗിക ഓൺലൈൻ സംവിധാനങ്ങൾ പിന്തുടരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധുത ഉറപ്പില്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഒമാൻ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സാക്ഷ്യപ്പെടുത്തിയ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന് വേണ്ടി ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ അനുവാദം നൽകിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

