രാജ്യത്തെ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രത്യേക നിബന്ധന പുറത്തിറക്കി. 2023 ജൂലൈ 12-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, കാലാവധി അവസാനിച്ച ലൈസൻസുകൾ മുപ്പത് ദിവസത്തിനകം പുതുക്കാത്ത ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധന 2023 ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ലൈസൻസ് കാലാവധി അവസാനിച്ച ഇത്തരം സ്ഥാപനങ്ങൾ 30 ദിവസത്തിനകം അവ പുതുക്കേണ്ടതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് നിയമം അനുശാസിക്കുന്ന പ്രകാരം റദ്ദ് ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Cover Image: Pixabay.