ഒമാൻ: ശർഖിയ എക്സ്പ്രസ് വേയിലെ ബൈപാസ് താത്‌കാലികമായി അടച്ചു

featured Oman

അൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷനിലെ ബൈപാസ് ലെയിൻ താത്‌കാലികമായി അടച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 ഏപ്രിൽ 5-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അൽ ശർഖിയ എക്സ്പ്രസ് വേ ഇന്റർസെക്ഷനിൽ നിന്ന് മസ്കറ്റ് ദിശയിലേക്ക് തിരിച്ച് വരുന്നതിനുള്ള എക്സിറ്റ് ബൈപാസ് റോഡാണ് ഏപ്രിൽ 5-ന് അർദ്ധരാത്രി മുതൽ താത്‌കാലികമായി അടച്ചിരിക്കുന്നത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

റുസൈൽ – ബിദ്ബിദ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഗതാഗത നിയന്ത്രണം. അൽ ശർഖിയ എക്സ്പ്രസ് വേയിൽ സഞ്ചരിക്കുന്നവർക്ക്, മസ്കറ്റ് ദിശയിലേക്ക് തിരിയുന്നതിനായി, ഈ ബൈപാസ് ലെയിനിനു പകരമായി അൽ ദാഖിലിയ റോഡിലെ ഫർഫറ ടണൽ ഉപയോഗപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Oman MTCIT.