ഒമാൻ: ഈദ് അവധിദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് മുവാസലാത്ത്

GCC News

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. ഈദ് അവധിദിനങ്ങളിൽ ബസ്, ഫെറി സേവനങ്ങൾ സാധാരണ പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്നതാണ്.

ബസ്, ഫെറി സേവനങ്ങളുടെ പ്രവർത്തനസമയക്രമം https://mwasalat.om/ എന്ന വിലാസത്തിൽ ലഭ്യമാണ്.