ഒമാൻ: മാസപ്പിറവി ദൃശ്യമായി; ഈദുൽ ഫിത്ർ മെയ് 2-ന്

Oman

ഒമാനിൽ ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 മെയ് 1-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി ഞായറാഴ്ച ഒത്ത്ചേർന്നിരുന്നു. ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമിയുടെ നേതൃത്വത്തിൽ ചേർന്ന ഈ യോഗത്തിൽ രാജ്യത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു.

2021 മെയ് 1, ഞായറാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് മെയ് 2, തിങ്കളാഴ്ചയായിരിക്കും ഈദ് എന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്.