ഖത്തർ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം

Qatar

പാർക്കുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 30-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഈദ് അവധിദിനങ്ങളിൽ പൊതു പാർക്കുകൾ താഴെ പറയുന്ന സമയക്രമം പാലിക്കുന്നതാണ്:

  • കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കുമായുള്ള പാർപ്പിട മേഖലകളിലെ അൽ ഫുർജാൻ പാർക്കുകൾ – രാവിലെ 5 മുതൽ രാത്രി 1 മണിവരെ.
  • അൽ ഖോർ ഫാമിലി പാർക്ക് – രാവിലെ 8 മുതൽ രാത്രി 12 മണിവരെ.
  • വേലികളില്ലാത്ത പൊതു പാർക്കുകൾ – 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.