യു എ ഇ: സർക്കാർ സ്ഥാപനങ്ങളിലെത്തുന്നവരുടെ അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 30 ദിവസമാക്കി ഉയർത്തിയതായി FAHR

GCC News

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത മുപ്പത് ദിവസമാക്കി ഉയർത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു. 2022 ഏപ്രിൽ 30-നാണ് FAHR ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ ഗ്രീൻ പാസ് സാധുത നിലവിലെ 14 ദിവസം എന്നതിൽ നിന്ന് 30 ദിവസമാക്കി ഉയർത്തുന്നതിനാണ് FAHR തീരുമാനിച്ചിരിക്കുന്നത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് FAHR ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 29 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം FAHR എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, മന്ത്രാലയങ്ങൾക്കും നൽകിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.

WAM