യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

2026 നവംബർ 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബായിയിലെ അൽ മർമൂമിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

കൂടിക്കാഴ്ചയുടെ ഭാഗമായി ഇരുവരും സൗഹൃദപരമായ ചർച്ചകളിൽ ഏർപ്പെടുകയും ദേശീയ താത്പര്യമുള്ളതും, പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. യു എ ഇയുടെ വികസന യാത്രയെ പിന്തുണയ്ക്കുന്നതിനും, ഭാവിയിലെ ആവശ്യങ്ങൾക്കായി തയ്യാറെടുക്കുന്നതിനും, തുടർച്ചയായ വളർച്ചയ്ക്കും സമൃദ്ധിക്കും പിന്തുണ നൽകുന്നതിനും, ആഗോളതലത്തിൽ യു എ ഇയുടെ മത്സരശേഷിയും സ്ഥാനവും ശക്തിപ്പെടുത്തുന്നതിനും ഈ ചർച്ചകൾ ഊന്നൽ നൽകി.

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു.