സലാലയിലെ സിറ്റി ബസ് സർവീസുകളുമായി ബന്ധപ്പെട്ട് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, 2021 സെപ്റ്റംബർ 5, ഞായറാഴ്ച്ച മുതൽ സലാലയിലെ ഏതാനം സിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് വ്യക്തമാക്കിയിട്ടുണ്ട്.
2021 സെപ്റ്റംബർ 5 മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതാണ്:
- റൂട്ട് 21 പുനരാരംഭിക്കും – സലാല എയർപോർട്ട് – ഇൻഡസ്ട്രിയൽ ഏരിയ, സിറ്റി സെന്റർ.
- അൽ സാദാഹ് – സിറ്റി സെന്റർ – സലാല പോർട്ട് സർവീസായ റൂട്ട് 20-ന്റെ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കും – അൽ സാദാഹിൽ നിന്ന് ആരംഭിച്ച് അൽ സാദാഹ് നോർത്ത്, സലാല ഗ്രാൻഡ് മാൾ എന്നിവിടങ്ങളിലൂടെയായിരിക്കും ഈ സർവീസ്.

