ഒമാൻ നാഷണൽ മ്യൂസിയത്തിൽ ‘നിയോ-റഷ്യൻ സ്റ്റൈൽ’ പ്രദർശനം ആരംഭിച്ചു. 2025 ജൂൺ 19-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The National Museum hosts “Neo-Russian Style” Exhibition.https://t.co/2pZFyqzlxW pic.twitter.com/V5BIVQ2KPy
— Oman News Agency (@ONA_eng) June 19, 2025
“ദി റഷ്യൻ സീസൺസ്” പദ്ധതിയുടെ കീഴിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. സെയിന്റ് പീറ്റേഴ്സ്ബർഗിലെ സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയവുമായി സഹകരിച്ചാണ് ഒമാൻ നാഷണൽ മ്യൂസിയം ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഈ പ്രദർശനം 2025 നവംബർ 2 വരെ തുടരും. 1880 മുതൽ 1910 വരെയുള്ള കാലയളവിലെ റഷ്യൻ സാമ്രാജ്യത്തിൽ നിന്നുള്ള ഏറ്റവും മികച്ച കലാസൃഷ്ടികളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പ്രദർശനം.
Cover Image: Oman News Agency.

