സൗദി അറേബ്യയുമായി ചേർന്ന് ഒമാൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

featured GCC News

ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ എടുത്ത് കാട്ടുന്നതിനായി സൗദി അറേബ്യയുമായി ചേർന്ന് ഒമാൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

Source: Saudi Press Agency.

സൗദി അറേബ്യയും, ഒമാനും തമ്മിൽ പങ്ക് വെക്കുന്ന ശക്തമായ ബന്ധങ്ങൾക്ക് അടിവരയിടുന്നതാണ് ഈ സ്‌മാരക സ്റ്റാമ്പ്. ഈ സ്റ്റാമ്പിൽ സൗദി രാജാവ് കിംഗ് സൽമാൻ, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് എന്നിവരുടെ ഛായാചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.