ഒമാൻ: പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

featured GCC News

രാജ്യത്തെ പൊതുഇടങ്ങളിലും, പൊതുനിരത്തുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 3-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ റോഡുകളിലും, റോഡരികുകളിലും, പൊതുഇടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന എല്ലാ തരത്തിലുള്ള പ്രവർത്തികളും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്. ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ നിവാസികളെയും, പൗരന്മാരെയും ഇക്കാര്യം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പ്രവർത്തികൾക്ക് പീനൽ കോഡിലെ ആർട്ടിക്കിൾ 93 പ്രകാരം 300 റിയാൽ പിഴയും, മൂന്ന് മാസം വരെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതിനായി അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ മാത്രം ഉപയോഗിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.