ഭിന്നശേഷിക്കാരെ ഉപദ്രവിക്കുന്നവർക്കും, ചൂഷണം ചെയ്യുന്നവർക്കും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 25-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
— الادعاء العام (@oman_pp) December 25, 2025
ഭിന്നശേഷിക്കാർക്കെതിരെ ഇത്തരം ദ്രോഹങ്ങൾ പ്രവർത്തിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും 3000 റിയാൽ വരെ പിഴയും ചുമത്താവുന്നതാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാനിലെ സാമൂഹ്യനീതി നിയമ പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ.
ഇത്തരം വ്യക്തികൾക്കെതിരെയുള്ള എല്ലാ തരം അക്രമ പ്രവർത്തനങ്ങളും, ചൂഷണങ്ങളും, പീഡനങ്ങളും, അവരുടെ അന്തസ്സിനേയും, അഭിമാനത്തെയും, സൽപ്പേരിനെയും ഹനിക്കുന്ന രീതിയിലുള്ള തരംതാഴ്ത്തുന്ന പ്രവർത്തികളും ഈ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ പൊതു, സ്വകാര്യ ഇടങ്ങളിൽ വെച്ച് നടക്കുന്ന എല്ലാ തരത്തിലുള്ള ശാരീരികമായ പീഡനങ്ങൾ, മാനസികമായ പീഡനങ്ങൾ, മറ്റു തരത്തിലുള്ള ചൂഷണങ്ങൾ, മോശമായ പെരുമാറ്റങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
Cover Image: Pixabay.

