രാജ്യത്ത് പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 21-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പരിസ്ഥിതിയ്ക്ക് കോട്ടം ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെയും കർശനമായ നടപടികൾ ഉണ്ടാകുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്തെ ഏതെങ്കിലും മേഖലകളിലെ സസ്യജാലങ്ങൾ നശിപ്പിക്കുന്നതും, ഇത്തരം പ്രവർത്തികളിലൂടെ മരുഭൂവത്കരണം, പരിസ്ഥിതിയുടെ നശീകരണം എന്നിവയ്ക്ക് ഇടയാക്കുന്നതും ഒമാനിൽ എൻവിറോണ്മെന്റ് പ്രൊട്ടക്ഷൻ ആൻഡ് പൊല്യൂഷൻ കണ്ട്രോൾ നിയമ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവും, അയ്യായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.