ഒമാൻ: കൂടുതൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

GCC News

ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു. ഡിസംബർ 13, ഞായറാഴ്ച്ചയാണ് RCA ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് RCA-യുടെ അറിയിപ്പ് പ്രകാരം സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ടുള്ളത്.

  • മസ്കറ്റ് ഗേറ്റ് മ്യൂസിയം.
  • റുസ്താഖിലെ അൽ മൻസൂർ കോട്ട.
  • മനഹ് വിലായത്തിലെ അൽ ഷോമൗഖ് ഫോർട്ട് ലൈബ്രറി.
  • മനഹ് വിലായത്തിലെ വിനോദ കേന്ദ്രം.

തുറന്നു കൊടുത്തിട്ടുള്ള കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും, മുൻകരുതൽ മാനദണ്ഡങ്ങളോടെയാണ് സന്ദർശകരെ അനുവദിക്കുന്നതെന്നും RCA വ്യക്തമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും RCA അറിയിച്ചിട്ടുണ്ട്.

Cover Photo: Tristan.