ഒമാൻ: COVID-19 വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ച്ചയാക്കി കുറയ്ക്കാൻ തീരുമാനം

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി നൽകിവരുന്ന വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 14-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, COVID-19 വാക്സിന്റെ ആദ്യ ഡോസും, രണ്ടാം ഡോസും തമ്മിലുള്ള ഇടവേള ആറാഴ്ച്ചയിൽ നിന്ന് നാലാഴ്ച്ചയാക്കി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് നാലാഴ്ച്ച പൂർത്തിയാക്കിയവർക്ക് Tarassud+ ആപ്പിലൂടെ രണ്ടാം ഡോസിനായി മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്. ഈ ബുക്കിംഗ് അനുസരിച്ച് ഇവർക്ക് വാക്സിനേഷൻ സെന്ററിലെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്.

Cover Photo: Oman MoH.