ഒമാൻ: ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് കൊടുത്തതായി CDAA

GCC News

കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു. 2022 ഓഗസ്റ്റ് 5-നാണ് CDAA ഇക്കാര്യം അറിയിച്ചത്.

2022 ഓഗസ്റ്റ് 5 മുതൽ വാദി ദർബാത് പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. പൊതുസുരക്ഷ മുൻനിർത്തി മുഴുവൻ സന്ദർശകരും മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് CDAA ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കു പ്രവേശനം താത്‌കാലികമായി നിർത്തലാക്കിയതായി CDAA 2022 ഓഗസ്റ്റ് 4-ന് വൈകീട്ട് അറിയിച്ചിരുന്നു. ശക്തമായ മഴ മൂലം ഈ പ്രദേശത്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനാൽ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും, മേഖലയിലേക്ക് പ്രവേശനം നിർത്തലാക്കുന്നതിനും തീരുമാനിക്കുകയായിരുന്നു.