രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഡിസംബർ 26, വ്യാഴാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2024 ഡിസംബർ 25-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#عاجل /
— وكالة الأنباء العمانية (@OmanNewsAgency) December 25, 2024
وزارةُ التربية والتعليم تعلن عن تفعيل الدراسة عن بُعد في جميع المدارس الحكومية والخاصة للفترة الصباحية غدًا الخميس في جميع ولايات محافظة #جنوب_الباطنة وولاية #السيب بمحافظة #مسقط نظرًا لغزارة الأمطار المتوقعة وحفاظًا على سلامة أبنائنا الطلبة والهيئة التعليمية.…
ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള മഴ മുന്നറിയിപ്പിനെത്തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ 26-ന് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം ഒഴിവാക്കാനും റിമോട്ട് ലേർണിംഗ് നടപ്പിലാക്കാനും തീരുമാനിച്ചത്.
മസ്‌ക്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്, സൗത്ത് ബതീന ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് ഈ തീരുമാനം ബാധകമാക്കുന്നത്. ഈ മേഖലകളിലെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.