ഒമാൻ: അസ്ഥിര കാലാവസ്ഥ; മൂന്ന് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 5-ന് അവധി

Oman

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് മൂന്ന് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 5, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

2024 മാർച്ച് 4-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം നോർത്ത് അൽ ബതീന, അൽ ബുറൈമി, അൽ ധഹിറാഹ് എന്നീ ഗവർണറേറ്റുകളിലാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.

ഈ ഗവർണറേറ്റുകളിലെ മുഴുവൻ സർക്കാർ, സ്വകാര്യ, വിദേശ വിദ്യാലയങ്ങൾക്കും ഈ അവധി ബാധകമാണ്.

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ 2024 മാർച്ച് 6, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.