ഒമാനിലെ രണ്ട് ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 17, ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 16-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും വിദ്യാലയങ്ങൾ ഏപ്രിൽ 17-ന് നേരിട്ടുള്ള അധ്യയനം ഒഴിവാക്കിക്കൊണ്ട് ഓൺലൈൻ പഠനരീതി പിന്തുടരുന്നതാണ്. ഈ ഗവർണറേറ്റുകളിലെ മുഴുവൻ സർക്കാർ, സ്വകാര്യ, വിദേശ വിദ്യാലയങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.
ഏപ്രിൽ 16-നും ഈ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾ സമാനമായ രീതി പിന്തുടർന്നിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ടാണിത്.