ഒമാൻ: ഓഡിറ്റർമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ടാക്സ് അതോറിറ്റി

GCC News

രാജ്യത്ത് ഓഡിറ്റർ പദവികളിലുള്ളവർക്ക് 2025 ജനുവരി 1 മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

ഇത് സംബന്ധിച്ച് 2024 ഒക്‌ടോബർ 20-ന് നൽകിയ അറിയിപ്പ് ഡിസംബർ 2-ന് ഒമാൻ ടാക്സ് അതോറിറ്റി ആവർത്തിക്കുകയായിരുന്നു.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ നിയമപരമായി ലൈസൻസോടെ പ്രവർത്തിക്കുന്ന എല്ലാ ഓഡിറ്റർമാരോടും 2024 ഡിസംബർ 31-ന് മുൻപായി ടാക്സ് അതോറിറ്റിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ടാക്സ് അതോറിറ്റിയുടെ പോർട്ടൽ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത ഓഡിറ്റർമാരിൽ നിന്ന് 2025 ജനുവരി 1 മുതൽ ടാക്സ് റിട്ടേൺ സ്വീകരിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒമാനിൽ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് സേവനങ്ങൾ നൽകുന്ന മുഴുവൻ ഓഡിറ്റർമാർക്കും ഈ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഓഡിറ്റർമാർ ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി നൽകിയിട്ടുള്ള തങ്ങളുടെ പ്രൊഫഷനൽ ലൈസൻസ് സമർപ്പിക്കേണ്ടതാണ്.