2025 നവംബർ 1 മുതൽ രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. 2025 ഒക്ടോബർ 19-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
Starting from 1st November 2025, the sale or circulation of soft drinks, energy drinks, and other excise products that do not bear the #DTS label is prohibited.
— جهاز الضرائب (@omantax) October 19, 2025
Check the DTS to ensure the quality and safety of product. #TaxAuthority pic.twitter.com/uBLAdAtBuf
ഈ തീരുമാന പ്രകാരം ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ മറ്റു തിരഞ്ഞെടുത്ത പാനീയങ്ങൾ എന്നിവയ്ക്ക് 2025 നവംബർ 1 മുതൽ ഒമാൻ വിലക്കേർപ്പെടുത്തുന്നതാണ്. ഇത്തരം പാനീയങ്ങളുടെ സുരക്ഷിതത്വം, ഗുണനിലവാരം എന്നിവ ഉറപ്പ് വരുത്തുന്നതിനും, ഇത്തരം ഉത്പന്നങ്ങൾ ഒമാൻ മുന്നോട്ട് വെക്കുന്ന ദേശീയ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നവയാണെന്ന് ഉറപ്പാക്കുന്നതിനും, സ്ഥിരീകരിക്കാത്ത ഉത്പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു തീരുമാനം.
ചില്ലറവിൽപ്പനക്കാർ, വിതരണക്കാർ എന്നിവർ വില്പനയ്ക്ക് മുൻപായി ഇത്തരം ഉത്പന്നങ്ങളിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് തെളിയിക്കുന്ന മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

