ഒമാൻ: ഖുറം, നസീം, അമീറത് പാർക്കുകൾ താത്കാലികമായി അടയ്ക്കുന്നു

featured GCC News

മസ്‌കറ്റ് നഗരത്തിലെ മൂന്ന് പാർക്കുകൾ താത്കാലികമായി അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. 2025 ഡിസംബർ 3-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം മസ്‌കറ്റിലെ താഴെ പറയുന്ന പാർക്കുകളാണ് താത്കാലികമായി അടച്ചിടുന്നത്:

  • അൽ ഖുറം നാച്ചുറൽ പാർക്ക് – 2025 ഡിസംബർ 4, വ്യാഴാഴ്ച മുതൽ.
  • അൽ നസീം പബ്ലിക് പാർക്ക് – 2025 ഡിസംബർ 7, ഞായറാഴ്ച മുതൽ.
  • അൽ അമീറത് പബ്ലിക് പാർക്ക് – 2025 ഡിസംബർ 7, ഞായറാഴ്ച മുതൽ.

മസ്കറ്റ് നൈറ്റ്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായുള്ള അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ഈ പാർക്കുകൾ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്ന ഈ പാർക്കുകളിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.