ഒമാൻ: മസ്കറ്റ്, സൊഹാർ, സലാല എയർപോർട്ടുകളിൽ ഫ്രീ സോൺ ആരംഭിക്കാൻ തീരുമാനം

Oman

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. 2022 മാർച്ച് 2-ന് വൈകീട്ട് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാർച്ച് 2-ന് പുറത്തിറക്കിയ ’10/2022′ എന്ന രാജകീയ ഉത്തരവ് പ്രകാരം മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന് പുറമെ സൊഹാർ, സലാല എയർപോർട്ടുകളിലും ഫ്രീ സോൺ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. താഴെ പറയുന്ന രീതിയിലാണ് ഈ ഫ്രീസോണുകൾ ആരംഭിക്കുന്നതെന്ന് ഈ ഉത്തരവിൽ വ്യക്തമാക്കുന്നു:

  • മസ്കറ്റ് അന്താരാഷ്ട്ര എയർപോർട്ടിലെ ഫ്രീ സോൺ ‘മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഫ്രീ സോൺ’ എന്ന പേരിൽ അറിയപ്പെടുന്നതാണ്.
  • സൊഹാർ വിമാനത്താവളത്തിലെ ഫ്രീ സോൺ ‘സൊഹാർ എയർപോർട്ട് ഫ്രീ സോൺ’ എന്ന പേരിൽ അറിയപ്പെടുന്നതാണ്.
  • സലാല വിമാനത്താവളത്തിലെ ഫ്രീ സോൺ ‘സലാല എയർപോർട്ട് ഫ്രീ സോൺ’ എന്ന പേരിൽ അറിയപ്പെടുന്നതാണ്.
  • ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഈ ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സംബന്ധിച്ച് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തീരുമാനം കൈക്കൊള്ളുന്നതാണ്.
  • ഇതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഉത്തേജന സഹായങ്ങൾ, പ്രത്യേകാനുകൂല്യങ്ങൾ എന്നിവ നൽകുന്നതാണ്.